ഭാര്യയുടെ ആത്മഹത്യ : നടന്‍ ഉണ്ണി രാജന്‍ പി ദേവ് അറസ്റ്റില്‍

Jaihind Webdesk
Tuesday, May 25, 2021

 

തിരുവനന്തപുരം : ഭാര്യ ആത്മഹത്യചെയ്ത കേസില്‍ നടന്‍ ഉണ്ണി രാജന്‍.പി.ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിയങ്കയുടെ ആത്മഹത്യക്ക് കാരണം ശാരീരിക-മാനസിക പീഡനമാണെന്നാണ് കേസ്. അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ മകനാണ് ഉണ്ണി. അങ്കമാലിയില്‍ നിന്നും അറസ്റ്റ് ചെയ്ത ഉണ്ണിയെ കാക്കനാട്ടെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുക്കും.