തലശ്ശേരി നഗരസഭയില്‍ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ; സിപിഎമ്മിനെതിരെ പരാതിയുമായി യുഡിഎഫ്

കണ്ണൂർ: തലശ്ശേരി നഗരസഭയിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാജ റസിഡന്‍റ് സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി വിവിധ വാർഡുകളിൽ അനധികൃതമായി വോട്ടർമാരെ ചേർത്തതായാണ് ആക്ഷേപം. യുഡിഎഫ് വിജയിച്ച വാർഡുകളിലും  ജയസാധ്യതയുള്ള വാർഡുകളിലുമാണ് ഇത്തരത്തിൽ ക്രമക്കേട് നടത്തിയിരിക്കുന്നത്.

സിപിഎം പ്രവർത്തകർ ഭരണ സ്വാധീനം ഉപയോഗിച്ച് ക്രമക്കേട് നടത്തി എന്നാണ് ആക്ഷേപം. പാർട്ടിക്ക് വൻ ഭൂരിപക്ഷമുള്ള വാർഡുകളിൽ നിന്നുള്ള പ്രവർത്തകരുടേയും കുടുംബാഗങ്ങളുടെയും വോട്ട് യുഡിഎഫിന് സ്വാധീനമുള്ള വാർഡുകളിൽ ചേർത്താണ് വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയിരിക്കുന്നത്.  ഇതിനെതിരെ നഗരസഭ സെക്രട്ടറിക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും നഗരകാര്യമേഖല ഡയറക്ടർക്കും യുഡിഎഫ് നേതാക്കൾ പരാതി നൽകി.

വോട്ടർ പട്ടികയിൽ അനധികൃതമായി വോട്ടർമാരെ ചേർത്തത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി ആവശ്യപ്പെട്ടും യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുനിസിപ്പൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. അനധികൃതമായി വോട്ട് ചേർത്തതിനെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.

https://youtu.be/VGpir80mbNg

Comments (0)
Add Comment