കണ്ണൂർ: ജില്ലയിൽ വ്യാപകമായി കള്ളവോട്ട് നടക്കുന്നുവെന്നത് തെളിയിക്കുന്നതാണ് കല്യാശേരിയിലെ കള്ളവോട്ടെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്. സിപിഎമ്മിന് കള്ളവോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ തന്നെയാണെന്നും മാർട്ടിന്‍ ജോർജ് ചൂണ്ടിക്കാട്ടി. കള്ളവോട്ട് തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാസറഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശേരിയിലാണ് സിപിഎം കള്ളവോട്ട് ചെയ്തത്. 92 വയസുള്ള വൃദ്ധയുടെ വോട്ട് സിപിഎം പ്രാദേശിക നേതാവ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോളിംഗ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ‘വീട്ടിലെ വോട്ട്’ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്യാശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്.