പാലക്കാട് : ജില്ലയില്‍ സിപിഎം നേതാക്കൾക്കെതിരെ വ്യാപക അച്ചടക്ക നടപടി. കണ്ണമ്പ്ര ഭൂമിയിടപാടിൽ മൂന്നര കോടി രൂപയുടെ അഴിമതിയുണ്ടെന്ന് പാർട്ടി കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ ചാമുണ്ണിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ചാമുണ്ണിയുടെ ബന്ധു ആർ.സുരേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കി. തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിൽ ക്രമക്കേട് നടത്തിയതിന് വടക്കഞ്ചേരി ഏരിയാ സെക്രട്ടറി കെ.ബാലനെ ലോക്കൽ കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.