എന്ത് കൊണ്ട് യൂണിവേഴ്‌സിറ്റി കോളേജ് ദിനങ്ങള്‍ എന്നില്‍ ഭീതി നിറയ്ക്കുന്നു; എസ്.എഫ്.ഐയുടെ കിരാത രാഷ്ട്രീയത്തെക്കുറിച്ച് തുറന്നെഴുതി പൂര്‍വ്വ വിദ്യാര്‍ത്ഥി

Jaihind Webdesk
Wednesday, May 15, 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എല്ലാം സ്വതന്ത്രമെന്നും ജനാധിപത്യപൂര്‍ണ്ണമെന്നും എസ്.എഫ്.ഐ നേതാക്കളും ദേശാഭിമാനിയും ആവര്‍ത്തിക്കുമ്പോഴും വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും തുറന്നുപറച്ചിലുകള്‍ എസ്.എഫ്.ഐയുടെ ക്രൂരതകളെ തുറന്നുകാട്ടുന്നു. എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണിയെത്തുടര്‍ന്ന് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യത്തിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അരവിന്ദ് രമേഷ് എന്നയാള്‍ രംഗത്തുവന്നിരിക്കുന്നത്. “Why my University college days fill me with dread”‘ എന്ന തലക്കെട്ടിലാണ് എസ്.എഫ്.ഐയുടെ കിരാതത്വത്തെക്കുറിച്ചുള്ള എഴുത്ത്. ഇതിന്റെ മലയാള പരിഭാഷ കെ.എം. ഷാജഹാന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു.

ലേഖനം ഇങ്ങനെ:

എന്ത് കൊണ്ട് എന്റെ യൂണിവേഴ്‌സിറ്റി കോളേജ് ദിനങ്ങള്‍ എന്നില്‍ ഭീതി നിറയ്ക്കുന്നു.

അരവിന്ദ് രമേഷ്

‘എടാ ദുഷ്ടന്മാരെ, എന്റെ ജീവിതം തകര്‍ത്തതിന് നീയൊക്കെ അനുഭവിക്കും, നിന്റെയൊക്കെ അനുജത്തിമാരും ഇങ്ങനെ ആത്മഹത്യ ചെയ്യണ അവസ്ഥ ഉണ്ടാകും ‘.

(ആത്മഹത്യക്ക് ശ്രമിച്ച യുണിവേഴ്‌സിറ്റി കോളേജിലെ കെമിസ്ട്രി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കുറിപ്പിലെ വാചകങ്ങള്‍ ).

എസ് എഫ് ഐ വിദ്യാര്‍ത്ഥികളുടെ പീഡനം മൂലം യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ആത്മഹത്യക്ക് ശ്രമിച്ചതായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവരം അവസാനിക്കുന്നില്ല.പുറമേ നോക്കമ്പോള്‍, തീര്‍ച്ചയായും നിയമം അതിന്റെ വഴിക്ക് തന്നെ പോകണം. എങ്കിലും, ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂണിവേഴ്‌സിറ്റി കോളേജിലെ രാഷ്ടീയ പ്രവര്‍ത്തനത്തിന്റെ സാക്ഷിയും ഇരയും ആകേണ്ടി വന്നതുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ ചില വ്യക്തിപരമായ അനുഭവങ്ങള്‍, ഓര്‍ത്തെടുക്കാനുള്ള ഒരു നല്ല അവസരമാണ് ഇത് എന്ന് തോന്നുന്നു.

ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി എഴുതി വച്ച ആത്മഹത്യാ കുറിപ്പില്‍, ആര്‍ത്തവ സമയത്ത് പോലും എസ് എഫ് ഐ യൂണിയന്‍ നേതാക്കള്‍ ആ പെണ്‍കുട്ടിയെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചതിനെ കുറിച്ച് പറയുന്നുണ്ട്.’

ഞാന്‍ യുണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിരുദമെടുത്ത് ഏതാണ്ട് രണ്ട് പതിറ്റാണ്ടായിട്ടും ക്യാമ്പസ് രാഷ്ട്രീയവുമാ യി ബന്ധപ്പെട്ട് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നത് വേദനാജനകമാണ്.

ഞങ്ങള്‍ കോളേജില്‍ പഠിക്കുന്ന കാലത്ത്, കോളേജില്‍ എത്തുന്ന ഞങ്ങള്‍ ആദ്യം നോക്കുക എസ് എഫ് ഐ നേതാവ് എവിടെയാണ് എന്നായിരിക്കും. ആ ദിവസം എന്താണ് സംഭവിക്കുക എന്നതിന്റെ സൂചന ആ നേതാവിന്റെ വേഷവിധാനത്തില്‍ പ്രതിഫലിക്കും. അന്ന് അയാള്‍ ധരിച്ചിരിക്കുന്നത് പാന്റാണോ എന്നറിയാന്‍ ഞങ്ങള്‍ ആശങ്കയോടെ കാത്തിരിക്കും. അന്നയാള്‍ ധരിച്ചിരിക്കുന്നത് പാന്റായിരുന്നു എങ്കില്‍ ഞങ്ങള്‍ സുരക്ഷിതരായി ക്ലാസ്സിലേക്ക് പോകുമായി രുന്നു. പക്ഷേ ഏതെങ്കിലും കാരണത്താല്‍ അന്ന് നേതാവ് ധരിച്ചിരിക്കുന്നത് മുണ്ടായിരുന്നു എങ്കില്‍ ആ ദിവസം സമരം ഉറപ്പായിരുന്നു.

ഒരു ദിവസം എന്തെങ്കിലും സമരം ആസൂത്രണം ചെയ്യുന്നു എങ്കില്‍, കോളേജിലെ എസ് എഫ് ഐ ക്കാര്‍ എല്ലാ ക്ലാസ്സ് മുറികളിലുമെത്തി എല്ലാവരേയും നിര്‍ബ്ബന്ധിപ്പിച്ച് സമരത്തില്‍ പങ്കെടുപ്പിക്കും എന്നുറപ്പായിരുന്നു.ഇവരില്‍ നിന്ന് രക്ഷപെടാനായി ഞാനും എന്റെ സുഹൃത്തുക്കളും ലൈബ്രറിയില്‍ ഒളിച്ചിരുന്ന കാര്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. പക്ഷേ നിങ്ങള്‍ക്ക് മുന്നില്‍ മറ്റു വഴികളൊന്നുമില്ല.അവരോടൊപ്പം പോകാന്‍ പറഞ്ഞാല്‍ പോയേ മതിയാകു, അല്ലെങ്കില്‍ മര്‍ദ്ദനം ഉറപ്പാണ് .

ഒരവസരത്തില്‍ , ഇരില്‍ നിന്ന് ഒളിക്കാന്‍ കഴിയാതിരുന്ന എന്നോട് സമരത്തില്‍ പങ്കെടുക്കാനായി ഇവരെ പിന്തുടരാന്‍ ആവശ്യപ്പെട്ടു .പെട്ടെന്ന് ,ആരോ ഒരാള്‍ ഒരു പാര്‍ടി കൊടിഎന്നെ ഏല്‍പ്പിച്ചു. പാര്‍ട്ടി കൊടി കൈയിലുണ്ടെങ്കില്‍ സമരം അവസാനിക്കുന്നത്വരെ ഇവരെ പിന്തുടരണ്ടി വരുമായിരുന്നു. കൊടി മറ്റുള്ളവര്‍ക്കു കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അവരാരും വാങ്ങാന്‍ തയാറായില്ല .അവസാനം ഒരു പ്രത്യേക നിമിഷത്തില്‍ കൊടിമതിലില്‍ ചാരി വെച്ച് ഞാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു .അടുത്ത ദിവസം കോളേജില്‍ പോകാന്‍ തന്നെ എനിക്ക് ഭയമായിരുന്നു ,ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല.

മറ്റൊരവസരത്തില്‍, സമരത്തില്‍ പങ്കെടുക്കാന്‍ നിര്‍ബ്ബന്ധിതനായ എന്നെ, മുദ്രാവാക്യം വിളിച്ചുകൊണ്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ വളഞ്ഞു. എങ്ങനെ രക്ഷപ്പെടാന്‍ കഴിയുമെന്ന് ഭയത്തോടെ നോക്കിയ ഞാന്‍ സൗത്ത് പാര്‍ക്ക് ഹോട്ടലിനടുത്ത് വിവാഹചടങ്ങ് നടക്കുന്ന പള്ളിയിലേക്ക് ഓടികയറുകയും, പിന്നീട് പള്ളിയുടെ പിന്‍ വാതിലിലൂടെ ഓടി രക്ഷപ്പെടുകയുമായിരുന്നു.

അക്കാലത്ത് ,കോളേജിലെ രാഷ്ട്രിയ രംഗത്ത് എസ് എഫ് ഐക്ക് സമ്പൂര്‍ണ്ണ അധിപത്യമായിരുന്നു. ജനാധിപത്യത്തെ പിന്തുണച്ച് കൊണ്ടുള്ള അവരുടെ മുദ്രാ വാക്യങ്ങള്‍ പൊള്ളയായാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. അവര്‍ അതൊരിക്കലും നടപ്പിലാക്കിയിരുന്നില്ല .മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാനോ കോളേജില്‍ യുണിറ്റ് ആരംഭിക്കാനോ അവര്‍ അനുവാദം നല്‍കി യിരുന്നില്ല .കോളേജിലേ തെരഞ്ഞെടുപ്പ് കാലത്ത് അംഗീകൃത ഇടത്പക്ഷ സംഘടനകള്‍ക്ക് സൗഹൃത മത്സരം നടത്താന്‍ മാത്രമെ അനുവാദം ഉണ്ടായിരുന്നുള്ളൂ .പ്രത്യയശാസ്ത്രപരമായി എതിര്‍ പക്ഷത്തു നില്‍ക്കുന്ന പാര്‍ട്ടികളെ, ഈ തട്ടിപ്പു തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ അനുവതിച്ചിരുന്നില്ല . ഇടതുപക്ഷ അദ്ധ്യാപക സംഘടനകളായിരുന്നു ഇതിന്റെ നടത്തിപ്പുകാര്‍.

ആത്മഹത്യക്കുറുപ്പില്‍ എസ് എഫ് ഐ നേതാക്കളെയും ഇടതുപക്ഷ സംഘടനയിലെ അദ്ധ്യാപകരെയും പെണ്‍ക്കുട്ടി പേരെടുത്ത് പറഞ്ഞിരുന്നെങ്കിലും, പിന്നിട് പെണ്‍കുട്ടി മൊഴി മാറ്റിയെന്നറിയാന്‍ കഴിഞ്ഞു. ഈ മൊഴിമാറ്റം എന്നെ അത്ഭുതപ്പെടുത്തുന്നില്ല, കാരണം എന്തുകൊണ്ടാണ് പെണ്‍കുട്ടി അങ്ങനെ ചെയ്തത് എന്ന് എനിക്ക് വ്യക്തമായി ഊഹിക്കാനാവും.

യുണിവേഴ്‌സിറ്റി കോളേജിലെ 3 വര്‍ഷങ്ങള്‍ 3 പതിറ്റാണ്ടുകളായാണ് എനിക്ക് അനുഭവപ്പെട്ടത്. ഓരോ ദിവസവും ഒരു അഗ്‌നിപരീക്ഷയായാണ് അനുഭവപ്പെട്ടത്. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന തീര്‍ത്തും എകാധിപത്യപരമായാണ് പ്രവര്‍ത്തിച്ചത്. അവരെ നിയന്ത്രിക്കാന്‍ ആരുമില്ലായിരുന്നു. യൂണിവഴ്‌സിറ്റി കോളേജിലെ ഏറെ മോശമായ അനുഭവങ്ങളാണ് എന്നെ ഒരു ഇടതുപക്ഷ വിരുദ്ധനാക്കിയത്. 17 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, ക്യാമ്പസില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നത് നാണക്കേടാണ്.