ജാവദേക്കറെ മുഖ്യമന്ത്രി കണ്ടത് എന്തിന്? അന്തർധാര ശക്തം; മാധ്യമങ്ങള്‍ പോലും അറിയാത്ത പൊതുപരിപാടി ഏതെന്ന് കെ. സുധാകരന്‍

 

കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ മുഖ്യമന്ത്രി എന്തിനാണ് കണ്ടതെന്ന് വ്യക്തമാക്കണമെന്ന് കെ. സുധാകരന്‍. ജാവദേക്കറുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. ഏത് പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി പ്രകാശ് ജാവദേക്കറെ കണ്ടതെന്ന് കെ. സുധാകരന്‍ ചോദിച്ചു. ഈ പൊതുപരിപാടിയെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങൾ അറിഞ്ഞില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ കേസുകളിൽ അടക്കം അന്തർധാര ശക്തമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് ഉണ്ടാവും. നല്ല ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോളിംഗ് ബൂത്തിലെ തിരക്ക് പ്രതീക്ഷ നൽകുന്നതാണെന്നും കെ. സുധാകരൻ കണ്ണൂരില്‍ പറഞ്ഞു.

Comments (0)
Add Comment