ബംഗാളില്‍ മോദി സര്‍ക്കാര്‍ കളിക്കുന്നത് തീ കൊണ്ടെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

Jaihind Webdesk
Monday, February 4, 2019

ഗഡ്കരിയ്ക്ക് പിന്നാലെ മോദി സര്‍ക്കാരിന്‍റെ നടപടികളെ വിമര്‍ശിച്ച് വീണ്ടും  ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ.  ബംഗാളില്‍ മോദി സര്‍ക്കാര്‍ തീ കൊണ്ടാണ് കളിക്കുന്നതെന്നും തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ ഇത്തരം നീക്കം ദോഷം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. എന്തു കൊണ്ടാണ് തെരഞ്ഞെടുപ്പ് വാതിക്കല്‍ എത്തിനില്‍ക്കുമ്പോള്‍ ഇത്തരം ഹീന പ്രവര്‍ത്തികള്‍ ഭരണഘടനാ സ്ഥാനപങ്ങളെ ഉപയോഗിച്ച് നടത്തുന്നതെന്നും അതും ബംഗാള്‍ കടുവ എന്നറിയപ്പെടുന്ന  മമതാ ബാനര്‍ജിയെ പോലെ ജനസമ്മതിയുള്ള നേതാവിനെതിരെ എന്നും സിന്‍ഹ ചോദിക്കുന്നു.

മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനം അടക്കമുള്ള ഭരണപരിഷ്‌കാരങ്ങളെ നിരന്തരമായി വിമര്‍ശിക്കുന്ന ശത്രുഘ്നന്‍ സിന്‍ഹ ഏറെക്കാലമായി ബിജെപിയിലെ വിമത ശബ്ദമായി മാറിയിരിക്കുകയാണ്.