പൊലീസില്‍ നടപ്പാക്കുന്നത് ആരുടെ അജണ്ട? സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത

Jaihind Webdesk
Saturday, January 8, 2022

 

സർക്കാറിനും പൊലീസിനുമെതിരെ വിമർശനവുമായി സമസ്ത. സുപ്രഭാതം മുഖപ്രസംഗത്തിലാണ് വിമർശനം. അധികാരത്തിന്‍റെ ദുരുപയോഗമാണ് പിണറായി സർക്കാറിൽ കാണാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രിക്ക് പൊലീസിന്‍റെ ഇരട്ടത്താപ്പ് നിയന്ത്രിക്കാനാകുന്നില്ലെന്നും മുഖപ്രസംഗം വിമർശനമുന്നയിച്ചു.

പൊലീസ് നടപ്പിലാക്കുന്നത് ആർഎസ്എസ് അജണ്ടയാണെന്ന് സമസ്ത ആരോപിച്ചു. സിപിഎം സമ്മേളനങ്ങൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ ബാധകമല്ലേയെന്ന ചോദ്യവും മുഖപ്രസംഗം ഉയർത്തുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിട്ടും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്തത് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്‍റെ ഇരട്ടത്താപ്പ് സമസ്ത.