ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വീണ്ടും എബോള വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം തടയാൻ വിദേശ രാജ്യങ്ങൾ കൂടുതൽ സഹായം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. രാജ്യത്ത് വീണ്ടും എബോള വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബുട്ടേംബോ മേഖലയിൽ നിന്ന് ഗോമയിലേക്കെത്തിയ ഒരാൾക്കാണ് എബോള സ്ഥിരീകരിച്ചിരിക്കുന്നത്. ഗോമയിൽ കണ്ടെത്തിയ വൈറസ് റുവാണ്ടൻ അതിർത്തിയിലെ ജനവാസ മേഖലയിലേക്ക് എത്തുമെന്ന ആശങ്കയും ഇതോടെ ശക്തമായിരിക്കുകയാണ്.