സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമോ എന്നത് ചർച്ച ചെയ്തു തീരുമാനിക്കും; കെ.സി. വേണുഗോപാല്‍ എംപി

 

ന്യൂഡല്‍ഹി: മൂന്നാം എന്‍ഡിഎ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കണോ എന്നതില്‍ ഇനിയും തീരുമാനമായിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. പോകണോ വേണ്ടയോയെന്ന് എല്ലാവരുമായി കൂട്ടായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. ഇന്നലെ രാത്രി വൈകിയാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. ഇതുവരെ പല അംഗങ്ങൾക്കും ക്ഷണം ലഭിച്ചിട്ടുമില്ല. കഴിഞ്ഞ അഞ്ച് വർഷം ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തൊരു പാർലമെന്‍റായിരുന്നു ഉണ്ടായിരുന്നത്. പഴയ രീതിയിൽ തന്നെ ഭരണം മുന്നോട്ടുപോയാൽ ശക്തമായി നേരിടുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment