‘ഷാഫിയുടെ വിജയം ഉറപ്പായപ്പോള്‍ സിപിഎം കള്ളപ്രചാരണവുമായി ഇറങ്ങുന്നു’; രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: വടകരയിൽ ഷാഫി പറമ്പിൽ വിജയം നേടുമെന്ന് ഉറപ്പായപ്പോൾ സിപിഎം കള്ള പ്രചാരണവുമായി ഇറങ്ങിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. വടകരയിൽ വർഗീയ പ്രചരണം നടത്തിയത് സിപിഎം ആണെന്നും ഷാഫി പറമ്പിലിന്‍റെ വിജയം സുനിശ്ചിതമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Comments (0)
Add Comment