ഹരിയാനയെ ഇളക്കി മറിച്ച് രാഹുൽ ഗാന്ധി. മോദി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ വാഗ്ദാനങ്ങൾ ലംഘിച്ചു. സത്യം മറച്ചുവെച്ച് മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കോൺഗ്രസ് രാജ്യത്തെ ഒന്നിപ്പിക്കുമ്പോൾ ബി.ജെ.പി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ചെയുന്നത് എന്നും രാഹുൽ ഗാന്ധി തെക്കൻ ഹരിയാനയിലെ നൂഹിൽ പൊതു സമ്മേളനത്തിൽ പറഞ്ഞു.
ആയിരക്കണക്കിന് ആളുകളാണ് തെക്കൻ ഹരിയാനയിലെ നൂഹിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. ഈ ആളുകളെ സാക്ഷി നിർത്തി രാഹുൽ ഗാന്ധി ശക്തമായ വിമർശനം ആണ് മോദി സർക്കാരിന് എതിരെ നടത്തിയത്. വലിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ എത്തിയ മോദി വാഗ്ദാനങ്ങൾ ലംഘിച്ചു.
മോദി ഭരണത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധി ആണ് രാജ്യം നേരിടുന്നത്. ഇതിനുള്ള പരിഹാരം ആണ് കോൺഗ്രസ് മുന്നോട്ട് വച്ച ന്യായ് പദ്ധതി. രാജ്യത്ത് ഇൻസ്‌പെക്ടർ രാജ് ആണ് നടക്കുന്നത്. സത്യം മറച്ചുവെച്ച് മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമം.
രാജ്യത്ത് തൊഴിൽ ഇല്ലായ്മ ഉണ്ടെന്ന് പറയാൻ മാധ്യമങ്ങൾ തയാറല്ല. മോദിക്കും ബി.ജെ.പിക്കും വേണ്ടപ്പെട്ട 12 പേരുടെ 5 ലക്ഷം കോടി രൂപ എഴുതിത്തള്ളിയ സർക്കാര്‍ പക്ഷെ കർഷകരുടെ ഒരു രൂപ പോലും എഴുതിത്തള്ളാൻ തയാറല്ല. കോൺഗ്രസ് അധികാരത്തിൽ എത്തിയാല്‍ വാഗ്ദാനങ്ങൾ പാലിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്എന്നിവിടങ്ങളിൽ കോൺഗ്രസ് ഇത് തെളിയിച്ചതാണ്. കോൺഗ്രസ് രാജ്യത്തെ ഒന്നിപ്പിക്കുമ്പോൾ ബി.ജെ.പി രാജ്യത്തെ വിഘടിപ്പിക്കുകയാണ് ചെയുന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.