ഹിന്ദു IAS ഉദ്യോഗസ്ഥരുടെ പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ; വിവാദമായതോടെ മണിക്കൂറുകൾക്കകം ഡിലീറ്റ് ചെയ്തു; ഫോൺ ഹാക്ക് ചെയ്‌തെന്ന് വിശദീകരണം

തിരുവനന്തപുരം: കേരളത്തിലെ ഹിന്ദു IAS ഉദ്യോഗസ്ഥരുടെ പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ്.എ ന്നാൽ വിവാദമായതിന് തൊട്ടുപിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ പേരിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെ ഗ്രൂപ്പില്‍ അംഗങ്ങളായി ചേര്‍ക്കുകയും ചെയ്തു.

സംഭവം വിവാദമായതോടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്’ എന്ന പേരിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. എന്നാല്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന് ഗോപാലകൃഷ്ണന്റെ സന്ദേശം പെട്ടെന്ന് തന്നെ അംഗങ്ങള്‍ക്ക് എത്തി.

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി സൈബര്‍ പോലീസില്‍ ഗോപാലകൃഷ്ണന്‍ പരാതി നല്‍കിയിട്ടുണ്ട്. പുതിയ ഫോണ്‍ ആയിരിക്കും ഇനി ഉപയോഗിക്കുക എന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. മുന്‍പ് തിരുവനന്തപുരം കളക്ടര്‍ ആയിരുന്നു ഗോപാലകൃഷ്ണന്‍.

Comments (0)
Add Comment