‘മോദി ആകാശത്ത് പറക്കുകയും കടലില്‍ മുങ്ങുകയും ചെയ്യുന്നതുകൊണ്ട് ജനങ്ങള്‍ക്കെന്ത് പ്രയോജനം?’; പ്രിയങ്കാ ഗാന്ധി

 

ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രി തന്‍റെ പ്രസംഗങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ കൊണ്ട് സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ലെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. മോദി ആകാശത്ത് പറക്കുകയും സമുദ്രത്തില്‍ മുങ്ങുകയും ചെയ്യുന്നതുകൊണ്ട് ജനങ്ങള്‍ക്ക് എന്താണ് പ്രയോജനമെന്ന് പ്രിയങ്കാ ഗാന്ധി ചോദിച്ചു. അശോക് ഗെഹ്‌ലോട്ട്‌ സർക്കാർ ജനങ്ങള്‍ക്കായി തുടങ്ങിവെച്ച ക്ഷേമപദ്ധതികളെല്ലാം ബിജെപി സർക്കാർ നിർത്തലാക്കി. പ്രധാനമന്ത്രി ജനങ്ങളിൽ നിന്ന് പൂർണ്ണമായും അകന്നുവെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. രാജസ്ഥാനിലെ ദോസയില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.

Comments (0)
Add Comment