കെപിസിസിയില്‍ വിമര്‍ശനം ഉണ്ടായാല്‍ അത് വാര്‍ത്തയാകേണ്ട കാര്യമില്ല; ‘വിമർശനത്തിന് അതീതനല്ല’; വിമർശനം ശരിയെങ്കിൽ തിരുത്തുമെന്ന് പ്രതിപക്ഷ നേതാവ്

 

തിരുവനന്തപുരം: പാർട്ടി വിമർശനങ്ങളിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താൻ വിമർശനത്തിന് അതീതനല്ലെന്നും വിമർശനം ശരിയെങ്കിൽ തിരുത്തുമെന്നും പറഞ്ഞ വി.ഡി. സതീശൻ താൻ സർക്കുലർ ഇറക്കിയിട്ടില്ലെന്നും വ്യക്തമാക്കി. ചെയ്തത് തെറ്റാണെങ്കിൽ തിരുത്തും. ഇത്തരം വാർത്തകൾ പുറത്ത് തരുന്നവരെയാണ് പാർട്ടി കണ്ടെത്തേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കെപിസിസിയുടെ യോഗത്തിൽ വിമർശനം ഉണ്ടായാൽ അത് വാർത്തയാക്കേണ്ട കാര്യമില്ലെന്നും വി.ഡി.സതീശൻ കൂട്ടിച്ചേര്‍ത്തു.  അധ്യക്ഷനോട് ഭാരവാഹികൾക്ക് ചില കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു, അതിന് ചേർന്ന യോഗമാണ്. ആരാണ് ഈ വാർത്തകൾ പുറത്ത് തരുന്നത് എന്നാണ് പരിശോധിക്കേണ്ടതെന്നും വി.ഡി. സതീശൻ ആവർത്തിച്ച് വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിരുവനന്തപുരം പാലോട് യുഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

 

Comments (0)
Add Comment