വെസ്റ്റ് നൈൽ പനി പഠിക്കാൻ വിദഗ്ദ സംഘം മലപ്പുറത്ത് എത്തി. മരിച്ച ആറ് വയസ്സുകാരന്റെ വീട് പരിശോധിക്കുന്നു. സന്ദർശിക്കുന്നത് സംസ്ഥാന എൻഡമോളജി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ്. കൊതുകുകളെ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുമെന്ന് വിദഗ്ദ സംഘം പറഞ്ഞു. അതേസമയം വെസ്റ്റ് നൈൽ പനിക്കെതിരെ വടക്കൻ കേരളത്തിൽ കനത്ത ജാഗ്രത തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. പക്ഷികളുടേയും മൃഗങ്ങളുടേയും രക്ത സാമ്പിൾ പരിശോധനക്കായി എടുത്തിട്ടുണ്ട്. രോഗം പടർന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വെസ്റ്റ് നൈൽ വൈറസ് പടരാതെ പ്രതിരോധിക്കാനുള്ള വാക്‌സിൻ ഇല്ലെന്നതാണ് വെല്ലുവിളി.