കോഴിക്കോട്: സന്ദീപ് വാര്യര്‍ക്ക് പിന്നാലെ കൂടുതല്‍ ബിജെപിക്കാര്‍ കോണ്‍ഗ്രസിലേക്ക് ഒഴുകുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സന്ദീപ് വാര്യര്‍ക്ക് ഇനി വിശാലമായി മുന്നോട്ട് പോകാം. അദ്ദേഹം എടുത്തത് ശരിയായ തീരുമാനമാണെന്നും കോണ്‍ഗ്രസിന് ഇനി നല്ല കാലമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സന്ദീപ് വാര്യര്‍ മതേതരത്വത്തിന്റെ വഴിയില്‍ വന്നത് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും ബിജെപിയില്‍ നിന്നും ഒട്ടേറെ പേര് കോണ്‍ഗ്രസിലേക്ക് വരും. ബിജെപി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു. ഇത്തരം രാഷ്രീയത്തിന് ഇനി പ്രസക്തിയില്ല. ബിജെപി വിടുന്നവര്‍ സിപിഎമ്മിലേക്കല്ല, കോണ്‍ഗ്രസിലേക്കാണ് വരുന്നത്. ബിജെപിയുടെ വളര്‍ച്ച നിന്നു. പാലക്കാട്ട് യുഡിഎഫിന് വലിയ ജയം ഉണ്ടാകും. സന്ദീപിന്റെ വരവ് അത് ഒന്നു കൂടി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.