‘പ്രിയങ്കാജിക്ക് വയനാട്ടിലേക്ക് സ്വാഗതം’; ഏറെ സന്തോഷം നൽകുന്ന തീരുമാനമെന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: വയനാട്ടിലേക്ക് പ്രിയങ്കാ ഗാന്ധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിർത്തുമെന്നും വയനാട്ടില്‍ പ്രിയങ്ക മത്സരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ പ്രഖ്യാപിച്ചതില്‍ പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

“ഏറ്റവും സന്തോഷകരമായ തീരുമാനം, സ്വാഗതം ചെയ്യുന്നു. കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും ആവേശം നൽകുന്ന തീരുമാനമാണ് ഹൈക്കമാൻഡ് എടുത്തിട്ടുള്ളത്. പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഒരുമിച്ച് വയനാട്ടിലുണ്ടാവും. ബിജെപിക്കെതിരായ പോരാട്ടത്തിൽ തോളോടു തോൾ ചേർന്ന് ഇരുവരുമുണ്ടാകും. പാർലമെന്‍റിൽ പ്രിയങ്കാ ഗാന്ധിയുടെ ശബ്ദം കൂടുതൽ കരുത്തേകും” – രമേശ് ചെന്നിത്തല ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.

Comments (0)
Add Comment