ആര്‍എസ്എസ് ആശയമുള്ളവരെ കോണ്‍ഗ്രസിന് ആവശ്യമില്ല ; ബിജെപിയെ ഭയക്കുന്നവര്‍ക്ക് പുറത്തുപോകാം : രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, July 16, 2021

ന്യൂഡല്‍ഹി : ബിജെപിയെ ഭയക്കുന്നവര്‍ക്ക് പാര്‍ട്ടിക്ക് പുറത്തുപോകാമെന്ന് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ല. കോണ്‍ഗ്രസിന് പുറത്തുള്ള ധീരന്മാരെ പാര്‍ട്ടിയിലെത്തിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ യോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

‘ഭയമില്ലാത്ത ഒട്ടേറെയാളുകള്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്കെത്തിക്കണം. ഭയമുള്ളവര്‍ നമ്മുടെ പാര്‍ട്ടിയിലുണ്ട്. അത്തരക്കാര്‍ക്ക് ആര്‍.എസ്.എസിലേക്ക് പോകാം. ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ല. ഭയമില്ലാത്ത ആളുകളെയാണ് നമുക്ക് വേണ്ടത്. അതാണ് നമ്മുടെ പ്രത്യയശാസ്ത്രം. ഇതാണ് എനിക്ക് അടിസ്ഥാനപരമായി പറയാനുള്ളത്’- രാഹുല്‍ വ്യക്തമാക്കി.