ബ്രിട്ടീഷുകാരെ തിരിച്ചയച്ചവരാണ് ഇന്ത്യക്കാർ, മോദിയേയും തിരിച്ചയയ്ക്കും : രാഹുൽ ഗാന്ധി

Jaihind News Bureau
Sunday, February 28, 2021

 

തിരുനെൽവേലി  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി  രാഹുൽ ഗാന്ധി ആക്രമണം തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങള്‍ വർഷങ്ങള്‍ക്കു മുന്‍പ് ബ്രിട്ടീഷുകാരെ തിരിച്ചയച്ചതുപോലെ മോദിയേയും നാഗ്പൂരിലേക്ക് തിരിച്ചയക്കുമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുന്നൽവേലിയിൽ വിദ്യാഭ്യാസ വിദഗ്ധരുമായുള്ള സംവാദത്തിലെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ പ്രബലനായ ശത്രുവിനെതിരെ പോരാടുകയാണു നമ്മൾ. ഇതു മുൻപും ചെയ്തിട്ടുണ്ട്. ഇതിനേക്കാൾ വലിയ ശത്രുവിനെ തോൽപ്പിച്ചിട്ടുണ്ട്. 70 വർഷങ്ങൾക്കു മുൻപ്, മോദിയേക്കാൾ ശക്തമായിരുന്നു ബ്രിട്ടിഷുകാർ. ബ്രിട്ടിഷ് സാമ്രാജ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ മോദി ആരാണ്? രാജ്യത്തെ ജനങ്ങൾ ബ്രിട്ടിഷുകാരെ തിരിച്ചയച്ചു. അതുപോലെ അദ്ദേഹത്തേയും നാഗ്‍പുരിലേക്കു മടക്കി അയക്കും’- രാഹുൽ ഗാന്ധി പറഞ്ഞു.