തിരുവനന്തപുരം: വയനാട്ടിലേക്ക് പ്രിയങ്കാ ഗാന്ധിയെ ഹൃദയപൂർവം സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ഉത്തർപ്രദേശില്‍ തുടരേണ്ടത് അനിവാര്യതയാണ്. അദ്ദേഹത്തിന്‍റെ പോരാട്ടവീര്യത്തിന്‍റെ ഫലമാണ് യുപിയിലെ വലിയ മുന്നേറ്റം. വയനാടിന് നൽകിയ ഏറ്റവും വലിയ സ്നേഹവും അംഗീകാരവുമാണ് പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വമെന്നും ചരിത്രഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കെ. മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയാണ്. ശ്രീ രാഹുൽ ഗാന്ധി നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ ഉത്തർപ്രദേശിൽ നിന്നും വിട്ടുനിൽക്കുന്നത് ഉചിതമാകില്ല. അദ്ദേഹത്തിന്‍റെ പോരാട്ടത്തിന്‍റെ ഏറ്റവും വലിയ വിജയമാണ് യുപിയിൽ നമ്മൾ നേടിയ വലിയ മുന്നേറ്റം. എന്നാൽ റായ്ബറേലിയെ നിലനിർത്തുന്നതിനോടൊപ്പം തന്നെ വയനാടിന് നൽകിയ ഏറ്റവും വലിയ സ്നേഹവും അംഗീകാരവുമാണ് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം. രാഹുൽജിയുടെ ഭൂരിപക്ഷത്തിനൊപ്പമോ അതിനു മുകളിലോ ചരിത്ര ഭൂരിപക്ഷത്തിൽ നമുക്ക് പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കാൻ കഴിയും. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം ഇന്ത്യയുടെ പാർലമെന്‍റിന് അകത്തും പുറത്തും INDIA മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തും.
Priyanka Gandhi Vadra ❤️