മെഡിക്കല്‍ കോളേജ് എന്ന വയനാടിന്റെ ആവശ്യം സാക്ഷാത്കരിക്കും ; പ്രിയങ്ക ഗാന്ധി


വയനാട്: മെഡിക്കല്‍ കോളേജ് എന്ന വയനാടിന്റെ ആവശ്യം സാക്ഷാത്കരിക്കുമെന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. അടിസ്ഥാനപരമായ പല പ്രശ്‌നങ്ങളും ജനത നേരിടുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. വിലക്കയറ്റം മൂലം സാധാരണക്കാരന്റെ നിത്യജീവിതം പ്രതിസന്ധിയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ സാധാരണക്കാരുടെ പ്രശ്‌നങ്ങളിലല്ല. ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് പ്രധാനമന്ത്രി വ്യവസായി സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണെന്നും പ്രിയങ്ക പറഞ്ഞു.

അധികാരത്തില്‍ തുടരുക മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും പ്രിയങ്ക പറഞ്ഞു. അതിനായി രാജ്യത്തെ ജനങ്ങളുടെ ഇടയില്‍ വിദ്വേഷം പടര്‍ത്തുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ഭൂമി, തുറമുഖങ്ങള്‍ വിമാനത്താവളങ്ങള്‍ എന്നിവയെല്ലാം മോദി സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണെന്നും പ്രിയങ്ക പറഞ്ഞു. ലോകത്തിന് മുന്നില്‍ വയനാട് തിളങ്ങുന്നതിനായി ഒരുമിച്ച് നില്‍ക്കാമെന്നും പ്രിയങ്ക പറഞ്ഞു.

Comments (0)
Add Comment