വയനാട് ഉരുള്‍പൊട്ടലിനെ ‘രൂക്ഷമായ പ്രകൃതി ദുരന്തം’ ആയി പ്രഖ്യാപിക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് ശശി തരൂർ എംപി

 

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിനെ ‘രൂക്ഷമായ പ്രകൃതിദുരന്തങ്ങളുടെ’ (calamity of severe nature) പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന്  കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ശശി തരൂർ എംപി. ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പാർലമെന്‍റ് അംഗങ്ങള്‍ക്ക് 1 കോടി രൂപ വരെ എംപി ഫണ്ടിലൂടെ അനുവദിക്കാനാകും. സമാനതകളില്ലാത്ത ദുരന്തത്തെ നേരിടുന്ന വയനാടിന് ഇത് ഏറെ ആശ്വാസകരമാകും.  ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ശശി തരൂർ കത്തയച്ചു.

“വയനാട് ഉരുള്‍പൊട്ടലിനെ ‘രൂക്ഷമായ പ്രകൃതി ദുരന്തം’ ആയി പ്രഖ്യാപിക്കാന്‍ തയാറാകണം.  അങ്ങനെയെങ്കില്‍ എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വരെയുള്ള പ്രവൃത്തികൾക്ക് ശുപാർശ ചെയ്യാൻ പാർലമെന്‍റ് അംഗങ്ങള്‍ക്ക് സാധിക്കും. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി ഈ തുക വിനിയോഗിക്കാന്‍ കഴിയും” – ശശി തരൂർ കത്തില്‍ ചൂണ്ടിക്കാട്ടി.

 

Comments (0)
Add Comment