വയനാട് ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ്

 

തിരുവനന്തപുരം: വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിദഗ്ധരുമായി സംസാരിച്ച് ദുരന്തം ഏത് കാറ്റഗറിയിൽ പെട്ടതാണെന്ന കാര്യത്തിൽ ചർച്ചകൾ നടത്തി. രാജ്യാന്തര തലത്തില്‍ ഉരുള്‍ ദുരന്തങ്ങളെ എല്‍-0 മുതല്‍ എല്‍-3 വരെയാണ് തരംതിരിച്ചിരിക്കുന്നത്. ഇതില്‍ എല്‍-3 എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയായ കേന്ദ്രസഹായം ലഭിക്കും. അതിന് നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഉരുള്‍ ദുരന്തത്തില്‍ എല്ലാം നഷ്ടമായവരുടെ പുനരധിവാസം ഏറ്റവും പ്രാധാന്യത്തോടെ ചെയ്യേണ്ട കാര്യമാണ്. ഓരോ കുടുംബങ്ങളെയും പ്രത്യേകം പരിഗണിക്കണം. പുതിയ വീടുകളിലേക്ക് മാറാനുള്ള സൗകര്യങ്ങൾ ഒരുക്കണം. ദുരന്തത്തിൽപ്പെട്ടവർക്ക് തൊഴിൽ ഉറപ്പു വരുത്താൻ സർക്കാർ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഡൽഹിയിൽ മരിച്ച സിവിൽ സർവീസ് വിദ്യാർത്ഥി നെവിൻ ഡാൽവിന്റെ തിരുവനന്തപുരം മലയിന്കീഴിലെ വീട് സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Comments (0)
Add Comment