വയനാട് ഉരുള്‍പൊട്ടല്‍: സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങി രക്ഷാപ്രവർത്തകർ; ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷിക്കാന്‍ ശ്രമം

 

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശത്തെ രക്ഷാപ്രവർത്തനത്തിനിടെ സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ രക്ഷാപ്രവർത്തകർ കുടുങ്ങി. മൂന്ന് രക്ഷാപ്രവർത്തകരാണ് വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയത്. ശക്തിയിൽ വെള്ളം ഇരച്ചെത്തിയതോടെ ഇവർ പാറയുടെ മുകളിലേക്ക് കയറുകയായിരുന്നു. ഇവരെ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്താനാണ് ശ്രമം.

*ഫയല്‍ ചിത്രങ്ങള്‍
Comments (0)
Add Comment