വയനാട് ദുരന്തം: ഇന്‍ഷുറന്‍സ് നടപടികള്‍ വേഗത്തിലാക്കാന്‍ നിർദ്ദേശം

 

ന്യൂഡല്‍ഹി: വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് സഹായം നൽകാനും ഇൻഷുറൻസ് ക്ലെയിമുകൾക്കുള്ള നടപടി വേഗത്തിലാക്കാനും പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്ര ധനമന്ത്രാലയം നിർദ്ദേശം നൽകി. ലൈഫ് ഇൻഷുറൻസ് കമ്പനി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യാ അഷ്വറൻസ്, ഓറിയന്‍റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനികൾക്കാണ് നിർദ്ദേശം. പിഎം ജീവൻജ്യോതി, ഭീമാ യോജനാ പദ്ധതിയിലെ പോളിസിയുടമകൾക്ക് എത്രയുംവേഗം ക്ലെയിം തുക നൽകാൻ എൽഐസിയോട് ധനകാര്യമന്ത്രാലയം നിർദ്ദേശിച്ചു. രേഖകളുടെ പരിശോധനാ നടപടികൾ ലഘൂകരിക്കും. പോളിസിയുടമകൾക്ക് ക്ലെയിമുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാനായി പോർട്ടലും രൂപീകരിക്കും.

Comments (0)
Add Comment