ആദിവാസി കോളനികളില്‍ കുടിവെള്ളമെത്തിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, August 16, 2021

വയനാട് : കുടിവെള്ളത്തിനായി ബുദ്ധിമുട്ടിയ ആദിവാസി കോളനികളിൽ കുടിവെള്ളമെത്തിച്ചു രാഹുൽ ഗാന്ധി എംപി. നൂൽപുഴ കാട്ടു നായ്ക്ക കോളനി, പടിഞ്ഞാറത്തറ കൂവത്തോട് കോളനി എന്നിവടങ്ങളിലേക്കാണ് എംപിയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്.

എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും 11 ലക്ഷം രൂപ ചെലവിലാണ് കൂവത്തോട് കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്. 210 പേര്‍ക്ക് പ്രയോജനപ്പെടും വിധം 42 വീടുകളിലേക്ക് പൈപ്പ്‌ലൈന്‍ ദീര്‍ഘിപ്പിച്ചാണ് വാട്ടര്‍ അതോരിറ്റി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. 40 വീടുകളില്‍ കുടിവെള്ളം ശേഖരിച്ചുവെക്കുന്നതിനായി 500 ലിറ്റര്‍ കപാസിറ്റിയുള്ള ടാങ്കുകള്‍ ഗ്രാമപഞ്ചായത്തും നല്‍കിയിട്ടുണ്ട്. പദ്ധതി രാഹുൽ ഗാന്ധി നാടിന് സമർപ്പിച്ചു.

നൂൽപുഴ കാട്ട്നായ് കോളനിയിൽ കരാഹുൽ ഗാന്ധിയുടെ പതിവ് സന്ദർശന വേളയിലാണ് കുടിവെള്ളമില്ലാത്തതിന്റെ ബുദ്ധിമുട്ട് കോളനിയിൽ ഉള്ളവർ രാഹുൽ ഗാന്ധിയുമായി പങ്കു വെച്ചത്.തുടർന്ന് അതിവേഗം പദ്ധതി പൂർത്തീകരിക്കുകയായിരുന്നു.എംപി ഫണ്ട് അടക്കം ആകെ 21 ലക്ഷം രൂപ ചിലവഴിച്ചു പൂർത്തീകരിച്ച പദ്ധതി രാഹുൽ ഗാന്ധി നാടിന് സമർപ്പിച്ചു.