ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവ് നായയുടെ നഖം കൊണ്ട് മുറിവേറ്റു; യുവതി പേ വിഷബാധയേറ്റു മരിച്ചു

തിരുവനന്തപുരം: തെരുവ് നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേ വിഷബാധയേറ്റു മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിന വി പെരേര ആണ് മരിച്ചത്.49 വയസ്സായിരുന്നു.
ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച യുവതിയുടെ മരണകാരണം ഇന്നലെ രാത്രിയാണ് വ്യക്തമായത്. സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ യുവതി ഒമ്പതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. ഇതോടെ ഡോക്ടർമാർ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തിൽ മാന്തിയ വിവരം സ്റ്റെഫിന ഡോക്ടർമാരോട് പറയുന്നത്.

Comments (0)
Add Comment