വാളയാർ : പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീലുകളില്‍ ഹൈക്കോടതി വിധി ഇന്ന്

Jaihind News Bureau
Wednesday, January 6, 2021

 

കൊച്ചി: വാളയാർ പീഡനക്കേസിൽ  പ്രതികളെ വെറുതെ വിട്ടതിനെതിരെ കുട്ടികളുടെ രക്ഷിതാക്കളും സര്‍ക്കാരും നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംശയത്തിന്‍റെ അനുകൂല്യത്തില്‍ പ്രതികളെ കോടതി വെറുതെ വിട്ടത്. തുടക്കം മുതല്‍ പ്രതികള്‍ക്ക് അനുകൂലമായി കേസ് മാറ്റിയെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുടെ വാദം.