‘കെ’ അടിക്കാന്‍ പാചക വാതകം , ‘വെല്‍ ഡൺ മോദി ജീ’ ; പരിഹസിച്ച് വിടി ബല്‍റാം

Jaihind Webdesk
Wednesday, September 1, 2021

 

തിരുവനന്തപുരം : രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ കൂട്ടിയ സാഹചര്യത്തിലാണ് ബല്‍റാമിന്‍റെ  ഫേസ്ബുക് പോസ്റ്റ്. ‘അങ്ങനെ ഗ്യാസ് വില 1 കെയിലേക്ക്.. വെല്‍ഡണ്‍ മോഡിജീ.. ‘-ബല്‍റാം കുറിച്ചു.

ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് ഇന്ന് കൂടിയത്. ഗാർഹിക സിലിണ്ടറിന് വില 891.50 രൂപയായി. ഇതോടെ 10 മാസത്തിനിടെ ഗാർഹിക സിലിണ്ടറിന് ഏകദേശം 30 ശതമാനത്തോളം വർധനവുണ്ടായി. ഈ വര്‍ഷം മാത്രം 370 രൂപ വർധിപ്പിച്ച വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ ഇന്നത്തെ വില 1692.50 രൂപയാണ്.