എത്ര ശതമാനം പോക്‌സോ കേസുകളിലാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത് ? വിവരം ശേഖരിച്ചുവരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മറുപടി; സഭാരേഖ പങ്കുവെച്ച് വി.ടി ബല്‍റാം

Jaihind News Bureau
Wednesday, April 15, 2020

വാളയാര്‍ പീഡനക്കേസിനുപിന്നാലെ പാലത്തായിയിലെ പോക്‌സോ കേസും സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു മാസം പിന്നിടുകയും വിഷയം ഏറെ ചര്‍ച്ചയാകുകയും ചെയ്തതോടെ പൊലീസ് പ്രതിയെ പിടികൂടാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഈ അവസരത്തില്‍ സഭാരേഖ പങ്കുവെച്ച് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വി.ടി ബല്‍റാം എംഎല്‍എ.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, എത്ര കേസുകള്‍ വിചാരണ ആരംഭിച്ചു, എത്ര പേര്‍ക്ക് ശിക്ഷ ലഭിച്ചു  എന്നീ ചോദ്യങ്ങള്‍ക്ക് വിവരം ശേഖരിച്ചു വരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. നിയമസഭയില്‍ കെ.സി ജോസഫ് എം.എല്‍എയാണ് ചോദ്യം ഉന്നയിച്ചത്. ‘എത്ര കൃത്യമായ മറുപടിയാണ്…എന്തൊരു സൂക്ഷ്മതയാണ്…ഓരോ വിശദാംശങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്നു…ഒന്നും വിട്ടുപോകുന്നില്ല’-ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.