ഗവർണർക്ക് നല്ല ഉപദേഷ്ടാക്കളില്ലാത്തതിന്‍റെ കുഴപ്പമായിരിക്കാം അല്ലേ, ഇതിഹാസ രാജയ്ക്ക് അഭിവാദ്യങ്ങള്‍ ; പരിഹസിച്ച് വി.ടി ബല്‍റാം

Jaihind News Bureau
Wednesday, November 25, 2020

 

പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുകയും വിവാദ പൊലീസ് നിയമഭേദഗതി റദ്ദാകുകയും ചെയ്തതിനുപിന്നാലെ തിടുക്കത്തില്‍  കൈക്കൊണ്ട തീരുമാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. ‘ഗവർണർക്ക് അങ്ങനെത്തന്നെ വേണം. ആരോടുമാലോചിക്കാതെ സ്വന്തം നിലക്ക് ഇങ്ങനെ ഓരോ ഓർഡിനൻസ് ഇറക്കിയാൽ അത് വകവച്ച് തരുന്ന ഒരു സർക്കാരല്ല ഇടതുപക്ഷത്തിന്‍റേത്. കടിച്ച പാമ്പിനേക്കൊണ്ട് തന്നെ വിഷമിറക്കിച്ച ഇതിഹാസ രാജ പിണറായി സഖാവിന് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ. ഗവർണർക്ക് നല്ല ഉപദേഷ്ടാക്കളില്ലാത്തതിന്‍റെ കുഴപ്പമായിരിക്കാം ല്ലേ!’- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. പൊലീസ് നിയമഭേദഗതി റദ്ദായി. പൊലീസ് നിയമഭേദഗതി മൗലികാവകാശ ലംഘനവും മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്നതുമാണെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം ഇന്നലെ തീരുമാനിച്ചത്. ഭേദഗതി പിന്‍വലിക്കാനുള്ള റിപ്പീല്‍ ഓര്‍ഡിനന്‍സാണ് ഇപ്പോള്‍ ഗവര്‍ണര്‍ ഒപ്പിട്ടത്.