നാട്ടിലേക്ക് മടങ്ങാനാകാതെ പ്രവാസികള്‍; പ്രവാസികാര്യ ഓഫീസ് മോടിപിടിപ്പിക്കാൻ 2 കോടി; സര്‍ക്കാര്‍ നടപടിക്കെതിരെ വി.ടി ബല്‍റാം

Jaihind News Bureau
Thursday, June 11, 2020

 

പ്രവാസികാര്യ വകുപ്പിന്‍റെ ഓഫീസ് നവീകരിക്കാന്‍ രണ്ട് കോടി അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ  വി.ടി ബല്‍റാം എംഎല്‍എ. ഉത്തരവിന്‍റെ പകര്‍പ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു വി.ടി ബല്‍റാമിന്‍റെ വിമര്‍ശനം. പ്രവാസികളുടെ മടക്കയാത്രയ്ക്കായി ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പാടാക്കാൻ പോലും കഴിവില്ലാത്തവരാണ് സാമ്പത്തിക ഞെരുക്കത്തിനിടയിലും
വകുപ്പ് ഓഫീസ് നവീകരണത്തിന് കോടികള്‍ ചെലവഴിക്കുന്നതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

അങ്ങനെ പ്രവാസികാര്യ വകുപ്പും അതിന്‍റെ മന്ത്രിയും പ്രവാസികൾക്കായി ഒന്നും ചെയ്യുന്നില്ല എന്ന് ഞാൻ ഏതായാലും പറയില്ല. ഒരു ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പാടാക്കാൻ പോലും കഴിവില്ലാത്തവരാണ് വകുപ്പ് ഭരിക്കുന്നത് എങ്കിലും 2 കോടിയാണ് പാവപ്പെട്ട പ്രവാസികൾക്ക് വേണ്ടി ഓഫീസ് മോടിപിടിപ്പിക്കാൻ ഈ സാമ്പത്തിക ഞെരുക്കത്തിനിടയിലും ചെലവഴിക്കുന്നത്.