ജെയ്ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കുക : വി.ടി. ബല്‍റാം

Jaihind Webdesk
Monday, February 18, 2019

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം. സംസ്ഥാനമൊട്ടാകെ യൂത്ത് കോണ്‍ഗ്രസിന്റെ ആഹ്വാനപ്രകാരം ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് അറുതിവേണമെന്ന ആവശ്യം ശക്തമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട് ഒരുവര്‍ഷം തികയുന്ന വേളയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മുകാരാല്‍ കൊല്ലപ്പെട്ടത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.
അതേസമയം സി.പി.എമ്മിനെ തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി താരതമ്യപ്പെടുത്തി വി.ടി. ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലാണ് ജെയ്‌ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കുക എന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. സി.പി.എമ്മിന്റെ ഫാഷിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിനെതിരെ സോഷ്യല്‍മീഡിയയിലും എതിര്‍പ്പ് ശക്തമാണ്. ഇതുവരെയുള്ള സി.പി.എമ്മിന്റെ കൊലപാതകത്തിന്റെ കണക്കുകള്‍ നിരത്തിയാണ് സോഷ്യല്‍മീഡിയ സി.പി.എമ്മിനെതിരെ തിരിഞ്ഞിരിക്കുന്നത്.