അധോലോക സർക്കാരിനെ സംരക്ഷിക്കാനുള്ള അവസാന ആയുധം ; കോടിയേരിയുടെ ആരോപണത്തിനെതിരെ വി.ടി ബല്‍റാം

Jaihind News Bureau
Friday, September 18, 2020

 

മന്ത്രി കെ.ടി ജലീലിനും സർക്കാരിനുമെതിരെ നടക്കുന്നത് ഖുർആന്‍ വിരുദ്ധ പ്രക്ഷോഭമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ  ആരോപണത്തിനെതിരെ വി.ടി ബല്‍റാം എംഎല്‍എ. കേരളം സമീപകാലത്ത് കണ്ട ഏറ്റവും അപകടകരമായ പൊളിറ്റിക്കൽ ക്യാമ്പയിനാണിതെന്നും അധോലോക സർക്കാരിനെ സംരക്ഷിക്കാൻ കള്ളക്കടത്ത് മാഫിയ അവസാന ആയുധം പ്രയോഗിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കേരളം സമീപകാലത്ത് കണ്ട ഏറ്റവും അപകടകരമായ പൊളിറ്റിക്കൽ ക്യാമ്പയിൻ. അധോലോക സർക്കാരിനെ സംരക്ഷിക്കാൻ കള്ളക്കടത്ത് മാഫിയ അവസാന ആയുധം പ്രയോഗിക്കുന്നു.