നഗരസഭയുടെ കമ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറി എത്തിച്ചുനല്‍കി വി.എസ് ശിവകുമാർ എം.എല്‍.എ

Jaihind News Bureau
Wednesday, March 4, 2020

തിരുവനന്തപുരം : ലോക്ക്ഡൗണില്‍ വലയുന്നവർക്ക് ഭക്ഷണം എത്തിക്കാനായി തുടങ്ങിയ നഗരസഭയുടെ കമ്യൂണിറ്റി കിച്ചണിലേക്ക് വി.എസ് ശിവകുമാർ എം.എൽ.എ പച്ചക്കറി എത്തിച്ച് നൽകി. മേയർ കെ ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ പച്ചക്കറി ഏറ്റുവാങ്ങി. കിള്ളിപ്പാലത്ത് പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചണിലും അവശ്യമായ ഭക്ഷ്യധാന്യങ്ങൾ നേരിട്ടെത്തിച്ചു. കമ്യൂണിറ്റി കിച്ചണിന്‍റെ സ്ഥിതിഗതികളും പ്രവർത്തനങ്ങളും നേരിട്ട് വിലയിരുത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.