കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് തള്ളി വി.എസ് അച്യുതാനന്ദൻ. ബി.ജെ.പി യുടെത് വോട്ട് ബങ്ക് രാഷ്ട്രീയമാണെന്നും അത് തുറന്ന് കാട്ടപ്പെടണമെന്നും വി.എസ് അച്യുതാനന്ദൻ പറഞ്ഞു. രാജ്യവ്യാപകമായി ചർച്ച ചെയ്ത ശേഷമേ, മുന്നോക്കാരുടെ സംവരണ കാര്യത്തിൽ തീരുമാനമെടുക്കാവൂ. സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ഒരു ജനാധിപത്യ അവകാശമായാണ് സംവരണത്തെ കാണേണ്ടത്.
സവർണ വോട്ടുകൾ പരമാവധി സ്വരൂപിക്കുക എന്ന ഏക ലക്ഷ്യവുമായി ബിജെപി മുന്നോട്ടുവെയ്ക്കുന്ന ആശയമാണ് ഇതെന്നും വി എസ് പ്രസ്താവനയിൽ പറഞ്ഞു