പുതിയ വെളിപ്പെടുത്തൽ ; സോളാറില്‍ പുനരന്വേഷണം വേണം: വി.എസ്.മനോജ് കുമാർ

Jaihind News Bureau
Saturday, November 28, 2020

പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ സോളാർ കേസില്‍ പുനർ അന്വേഷണം വേണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.എസ്.മനോജ് കുമാർ. കേസിലെ ഇരയായ സ്ത്രീക്ക് നീതി ലഭിക്കണമെന്നതില്‍ സംശയമില്ല, എന്നാല്‍ നീതി ലഭിച്ചോ എന്ന കാര്യം പരിശോധിക്കപ്പെടണം. ഇപ്പോള്‍ പുതിയ ഓരോ വെളിപ്പെടുത്തലുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇരയ്ക്ക് നീതി ലഭ്യമാകണം, അതിനോടൊപ്പം സിആര്‍പിസി സെക്ഷന്‍ 173(8) പ്രകാരം കേസില്‍ പുനരന്വേഷണം നടത്തണമെന്നും അഡ്വ. വി എസ് മനോജ്കുമാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാഷ്ട്രീയ പ്രേരിത ശ്രമം നടന്നിട്ടുണ്ടെങ്കില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.