ശബരിമല: പോലീസുകാര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നത് ശരിയല്ലെന്ന് വി.എസ്‌

Jaihind Webdesk
Monday, December 24, 2018

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പൊലീസിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ. ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോൾ ക്രമസമാധാനപാലനത്തിന് ചുമതലപ്പെട്ട പൊലീസുകാർ കാഴ്ചക്കാരായി നോക്കിനിൽക്കുന്നത് ശരിയല്ലെന്ന് വി.എസ് പ്രസ്താവനയിൽ പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, ശബരിമലയില്‍ പോയ സ്ത്രീകളുടെ വീട്ടില്‍ അതിക്രമം നടത്തുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു.