വി.എസ്. അച്യുതാനന്ദന്‍ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷസ്ഥാനമൊഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു

Jaihind News Bureau
Saturday, January 9, 2021

വി. എസ് അച്യുതാനന്ദൻ ഭരണ പരിഷ്‌കാര കമ്മീഷൻ സ്ഥാനമൊഴിയും. ഇതിനു മുന്നോടിയായി കവടിയാറിലെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാർട്ടൺ ഹില്ലിലെ മകന്‍റെ വീട്ടിലേക്ക് താമസം മാറ്റി. ആരോഗ്യ പ്രശ്നമാണ് കാരണം. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായാണ് തീരുമാനമെടുത്തതും വീടു മാറുന്നതും.

താത്ക്കാലികമായാണ് താമസം മാറ്റുന്നതെന്നും അറിയിപ്പുണ്ടാകുന്നതുവരെ പോസ്റ്റല്‍ അഡ്രസ്സ് ബാർട്ടൺ ഹില്ലിലെ വിലാസമായിരിക്കും എന്നറിയിച്ചു കൊണ്ട് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരുന്നു.

2016 ഓഗസ്റ്റ് ആറാം തീയതിയാണ് വിഎസിനെ ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാനായി നിയമിച്ചത്