വോട്ടർ പട്ടികയിലെ ക്രമക്കേടും പോസ്റ്റൽ വോട്ടിലെ തിരിമറിയും ; ഉയരുന്നത് നിരവധി ചോദ്യങ്ങള്‍

 


എൽഡിഎഫിന്‍റെ അട്ടിമറി ജയത്തിന് വോട്ടർ പട്ടികയിലെ ക്രമക്കേടും, പോസ്റ്റൽ വോട്ടിലെ തിരിമറിയും കാരണമായെന്ന് വിമർശനം. പരാതിയുമായി പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപച്ചിരുന്നെങ്കിലും ഉചിതമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. 4 ലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ടവോട്ടുകൾ കണ്ടെത്തിയാണ്
രമേശ് ചെന്നിത്തല പരാതി നൽകിയത്. വസ്തുനിഷ്ടമായ കണ്ടെത്തിയ കൃത്യമായ കണക്കുകൾ നിരത്തി ഹൈക്കോടതിയെയും കോൺഗ്രസ് സമീപിച്ചിരുന്നു.

ആദ്യം കണക്കുകൾ നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്നിട് ഹൈക്കോടതിയുടെ ഇടപെടൽ മൂലം ഇക്കാര്യം അംഗീകരിക്കുകയായിരുന്നു. എന്നാൽ ഇരട്ട വോട്ട് സംബന്ധിച്ച് കൃത്യമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിരുന്നില്ല. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ എൽഡിഎഫിന് അനുകൂലമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു എന്നാണ് വിലയിരുത്തൽ.സംസ്ഥാനത്ത് ഇത്തവണ 5 അര ലക്ഷത്തിലധികം പോസ്റ്റൽ വോട്ടുകളാണ് രേഖപ്പെടുത്തിയത്. കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇരട്ടിയിലധികം പോസ്റ്റൽ വോട്ടുകൾ ഇത്തവണ രേഖപ്പെടുത്തിയത്.

എന്നാൽ പലയിടങ്ങളിലും വ്യാപകമായ ക്രമക്കേട് നടന്നതായാണ് ആരോപണം ഉയർന്നിരുന്നത്. പോസ്റ്റൽ ബാലറ്റുകളിൽ ഉദ്യോഗസ്ഥരുടെ അനുമതിയോടെ പലയിടത്തും ക്രമക്കേട് നടന്നതായി യുഡിഎഫ് സ്ഥാനാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധിനിച്ചു എന്നാണ് വിമർശനം ഉയരുന്നത്.

Comments (0)
Add Comment