ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവികൾ എടുത്തു കളഞ്ഞ് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയതിൽ ആശങ്ക പ്രകടിപ്പിച്ചു മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് . രാജ്യം സങ്കീർണമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത് എന്നതിനാൽ ദുഷ്ശക്തികൾക്കെതിരായി പോരാടാൻ ഒറ്റക്കെട്ടായി നിൽക്കണം.
ഇന്ത്യ എന്ന ആശയം ദീർഘകാലം നിലനിർത്താൻ ശബ്ദമുയർത്തേണ്ടത് അത്യവശ്യമാണെന്നും മൻമോഹൻ സിംഗ് പറഞ്ഞു.
നിലവിലെ സർക്കാർ നീക്കം രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും താൽപ്പര്യത്തിന് വിരുദ്ധമാണ്.
എല്ലാവരുടെയും ശബ്ദം കേൾക്കേണ്ടത് പ്രധാനമാണ്.
ഇന്ത്യ എന്ന ആശയം പവിത്രമാണെന്നും അത് വിജയിക്കണം എന്നും മൻമോഹൻസിങ് കൂട്ടിച്ചേർത്തു.
എസ് ജയ്പാൽ റെഡ്ഡി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ സിംഗ്.