നിയമസഭയെയും ജനങ്ങളെയും മുഖ്യമന്ത്രി വഞ്ചിച്ചു : വി എം സുധീരൻ

webdesk
Friday, December 21, 2018

V.M.-Sudheeran

നിയമസഭയെയും ജനങ്ങളെയും മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് മുൻ കെ പി സി സി പ്രസിഡന്‍റ് വി എം സുധീരൻ. വനിതാ മതിലിനായി സർക്കാർ പണം ചില വഴിക്കില്ലെന്നാണ് നിയമസഭയിൽ അറിയിച്ചിരുന്നത് എന്നാൽ ഇതിന് വ്യത്യസ്ഥമായ നിലപാടാണ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. കള്ളം പറഞ്ഞ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള ധാർമികമായ അർഹത നഷ്‌ടപ്പെടുത്തിയെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സെറ്റോനടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉൾഘാടനവേളയിൽ വി എം സുധീരൻ പറഞ്ഞു.