തിരുവനന്തപുരം  വിമാനത്താവളം അദാനി ഗ്രൂപ്പിന് അടിയറവെക്കുന്നത് മാപ്പര്‍ഹിക്കാത്ത ജനദ്രോഹം; തീരുമാനം കേന്ദ്രം റദ്ദാക്കണമെന്ന് വി.എം സുധീരന്‍

Jaihind News Bureau
Wednesday, August 19, 2020

V.M.-Sudheeran

 

തിരുവനന്തപുരം  വിമാനത്താവളം നടത്തിപ്പിനായി അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. തികച്ചും ലാഭകരമായി പ്രവര്‍ത്തിച്ചുവരുന്ന  വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറുന്നതില്‍ വളരെയേറെ ദുരൂഹതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മെച്ചപ്പെട്ട രീതിയില്‍ മുന്നേറിയിട്ടുള്ള തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യഗ്രൂപ്പിന് അടിയറവെയ്ക്കുന്നത് മാപ്പര്‍ഹിക്കാത്ത ജനദ്രോഹമാണ്. തെറ്റായ ഈ തീരുമാനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

teevandi enkile ennodu para