ബാബറി മസ്ജിദ് കേസ് : വിധി നീതിന്യായ വ്യവസ്ഥയുടെ സമ്പൂര്‍ണ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് വി.എം. സുധീരന്‍

Jaihind News Bureau
Wednesday, September 30, 2020

V.M.-Sudheeran

ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രത്യേക സിബിഐ കോടതി വിധി നീതിന്യായ വ്യവസ്ഥയുടെ സമ്പൂര്‍ണ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. രാഷ്ട്രീയ യജമാനന്മാര്‍ക്ക് ദാസ്യവേല ചെയ്യാതെ ഇനിയെങ്കിലും നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാനും വിധിക്കെതിരെ അപ്പീല്‍ നല്‍കാനും സിബിഐ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.