ജെഎൻയു വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണം പ്രതിഷേധാർഹമെന്ന് വിഎം സുധീരൻ

Jaihind News Bureau
Monday, January 6, 2020

ജെഎൻയു വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണം പ്രതിഷേധാർഹമാണെന്ന് കെപിസിസി മുൻ അദ്ധ്യക്ഷൻ വിഎം സുധീരൻ. വേലി തന്നെ വിളവ് തിന്നുന്ന അരാജക അവസ്ഥയ്ക്ക് ഡൽഹി പൊലീസിനെ നേരിട്ട് നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെയാണ് ഉത്തരവാദിയെന്നും അദ്ദേഹം പ്രതികരിച്ചു. വിയോജിക്കുന്നവരെ അടിച്ചമർത്താമെന്ന മോദിയുടെയും അമിത് ഷായുടെയും വ്യാമോഹത്തിന് കനത്ത തിരിച്ചടിയാണ് കാത്തിരിക്കുന്നത് എന്നും വിഎം സുധീരൻ പ്രസ്താവനയിൽ പ്രതികരിച്ചു.