പാലക്കാട് വി.കെ. ശ്രീകണ്ഠന്‍ വിജയത്തിലേക്ക്; അറുപതിനായിരം കടന്ന് ലീഡ്

 

പാലക്കാട്: ഏവരും ആകാംക്ഷയോടെ ഉറ്റു നോക്കിയ മണ്ഡലമാണ് പാലക്കാട്. ഇത്തവണ വിജയരാഘവനെ ഇറക്കി കളംപിടിക്കാമെന്നായിരുന്നു സിപിഎമ്മിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ എതിരാളിയെ നിലംപരിശാക്കുന്ന പോരാട്ടവീര്യത്തോടെ ശ്രീകണ്ഠന്‍ പാലക്കാടിന്‍റെ മണ്ണില്‍ കളംനിറഞ്ഞപ്പോള്‍ സിപിഎമ്മിന്‍റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. നിലവില്‍ വി.കെ. ശ്രീകണ്ഠന്‍റെ ലീഡ് അറുപതിനായിരം കടന്നിരിക്കുകയാണ്. കഴിഞ്ഞ തവണ എം.ബി. രാജേഷിനെതിരെയാണ് വി.കെ. ശ്രീകണ്ഠൻ  മത്സരിച്ചത്. പത്ത് വർഷം എംപിയായിരുന്ന എം.ബി. രാജേഷിനെ അട്ടിമറിച്ചാണ് വി.കെ. ശ്രീകണ്ഠന്‍ അന്ന് വിജയം നേടിയത്.

Comments (0)
Add Comment