അറസ്റ്റ് അനവസരത്തില്‍ ; സർക്കാരിന്‍റെ രാഷ്ട്രീയനീക്കം തുറന്നുകാട്ടും : മുസ്ലിം ലീഗ്

Jaihind News Bureau
Wednesday, November 18, 2020

 

മലപ്പുറം : ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് അനവസരത്തിലുള്ളതെന്ന്പി. കെ കുഞ്ഞാലിക്കുട്ടി എംപി. രാഷ്ട്രീയപ്രേരിതമായ നടപടിയാണ് വിജലൻസിന്‍റേതെന്നും അദ്ദേഹം പറഞ്ഞു . മലപ്പുറത്ത് മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ലീഗ് നേതാക്കൾ.

ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ലീഗ് യോഗം ചേർന്നത്. അറസ്റ്റ്  ആവശ്യമില്ലാത്ത കേസാണെന്നും  സർക്കാരിന് മറ്റ് വിവാദങ്ങളും പ്രശ്നങ്ങളും മറയ്ക്കാന്‍ വേണ്ടി നടത്തുന്ന നാടകമാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. യുഡിഎഫ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അറസ്റ്റ് ഉണ്ടാവുമെന്ന് നേരത്തെ തന്നെ വിവരമുണ്ടായിരുന്നു. അറസ്റ്റിനായി ഉദ്യോഗസ്ഥ തലത്തിലും, സിപിഎമ്മും ദിവസങ്ങളായി യോഗങ്ങൾ ചേർ‍ന്നുവെന്നും, നഗ്നമായ അധികാര ദുർവിനിയോഗമാണ് നടന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നു. ഇടത് മുന്നണി നീക്കത്തിനെതിരെ വ്യാപക പ്രചരണം നടത്താനാണ് ലീഗിന്റെ തീരുമാനം. അറസ്റ്റ് ചെയ്യേണ്ടിയിരുന്നുവെങ്കിൽ അപ്പോൾ തന്നെ ചെയ്യണമായിരുന്നു. തോന്നുമ്പോൾ ചെയ്യാൻ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.