മാവോയിസ്റ്റ് പരിശീലനദൃശ്യങ്ങള്‍ പുറത്ത്; ആക്രമണ പദ്ധതിയുണ്ടായിരുന്നെന്ന് സൂചന; ഡയറിക്കുറിപ്പുകളും കണ്ടെത്തി

Jaihind News Bureau
Wednesday, November 6, 2019

ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടുകൊണ്ട് മാവോയിസ്റ്റുകള്‍ തയ്യാറെടുപ്പുകളുടെ ദൃശ്യങ്ങളും കുറിപ്പുകളുടെ പകര്‍പ്പും പുറത്തുവന്നു. അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ ക്യാമ്പില്‍ നിന്ന് കണ്ടെത്തിയതാണ് കുറിപ്പുകളാണ് ഇവയെന്ന് പൊലീസ് പറഞ്ഞു. മഞ്ചിക്കണ്ടി ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട ഛത്തീസ്‍ഗഡ് സ്വദേശിയായ മാവോയിസ്റ്റ് നേതാവ് ദീപകിന്‍റെ പരിശീലന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷാര്‍പ്ഷൂട്ടറായ ഇയാള്‍ സായുധസംഘാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന കമാന്‍ഡോയാണെന്നും പൊലീസ് സംശയിക്കുന്നു.

മഞ്ചിക്കണ്ടി ഉള്‍വനത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്ത ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് തുടങ്ങിയവയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2016ല്‍ പശ്ചിമഘട്ട ഉള്‍വനത്തില്‍ ദീപക് പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണിതെന്നാണ് പൊലീസ് പറയുന്നത്.

ദൃശ്യങ്ങള്‍ക്കൊപ്പം കണ്ടെത്തിയ ഡയറിക്കുറിപ്പുകളില്‍, ഓരോ ഭൂപ്രകൃതിയിലും എങ്ങനെ ആക്രമണം നടത്താമെന്നതിന്‍റെ വിവരങ്ങളാണ് അടങ്ങിയിരിക്കുന്നത്. സായുധസേന എത്തിയാല്‍ എങ്ങനെ ആക്രമിക്കണം എന്നതിനെ രേഖാചിത്രങ്ങളുള്‍പ്പെടെ വിശദീകരിക്കുന്ന ഡയറിക്കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ട്.

teevandi enkile ennodu para