ഇത്തവണത്തെ വിഷു കരുതലിന്‍റേയും ജാഗ്രതയുടെയും ആഘോഷമാകട്ടെ: രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, April 14, 2020

Ramesh-Chennithala-Jan-15

 

തിരുവനന്തപുരം: കൊറോണ എന്ന മഹാമാരി ലോകത്തെ ഗ്രസിച്ചു  നില്‍ക്കുന്ന ഈ വേളയില്‍ സമാഗതമാകുന്ന വിഷു കരുതലിന്‍റെയും ജാഗ്രതയുടെയും കൂടി ആഘോഷമാകട്ടെയെന്ന് പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല ആശംസിച്ചു.   എല്ലാ ആഘോഷങ്ങളും മനുഷ്യന്‍റെ സുരക്ഷ മുന്‍ നിര്‍ത്തിയുള്ളതായിരിക്കണം.  ആരവങ്ങളും ബഹളങ്ങളുമില്ലാത്ത ഒരു വിഷു ആഘോഷമായിരിക്കണം ഇത്തവണ നമ്മള്‍ക്കുണ്ടാകേണ്ടത്.

ഭക്ഷണവും മരുന്നും വെള്ളവും   ലഭിക്കാതെ  ബുദ്ധിമുട്ടുന്ന നിരവധി  പേര്‍ ഈ അവസ്ഥയില്‍ നമുക്ക് ചുറ്റുമുണ്ട്. അവരുടെ ജീവിതത്തില്‍ കൂടി സുരക്ഷിതത്വ ബോധത്തിന്‍റേയും സമൃദ്ധിയുടെയും പൂത്തിരികള്‍ കത്തിക്കാന്‍ നമുക്ക് കഴിയട്ടയെന്നും  രമേശ് ചെന്നിത്തല തന്‍റെ വിഷുദിന സന്ദേശത്തില്‍ പറഞ്ഞു.